Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coalition Organizes

America

കെഎ​ച്ച്എ​ൻഎ ഹൂ​സ്റ്റ​ൺ യു​വ കൂ​ട്ടാ​യ്മ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു

ഹൂ​സ്റ്റ​ൺ: കെഎ​ച്ച്എ​ൻഎ യു​വ ഹ്യൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി പൂ​ജ്യ സ്വാ​മി ചി​ദാ​ന​ന്ദ​പു​രി​യു​മാ​യി വി​പു​ല​മാ​യ ധ​ർ​മ്മ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.

യംഗ് ഹി​ന്ദു​സ് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ, സ​ങ്ക​ൽ​പ് ഹൂ​സ്റ്റ​ൺ, വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്, ശ​ങ്ക​ര അ​ദ്വൈ​താ​ശ്ര​മം ഫോ​ർ ഗ്ലോ​ബ​ൽ എ​ൻ​ലൈ​റ്റ​ൻ​മെന്‍റ് (SAGE) എ​ന്നീ യു​വ ഹൈ​ന്ദ​വ കൂ​ട്ടാ​യ്മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റി​ച്ച്മ​ണ്ടി​ലെ സ്വാ​മി​നാ​രാ​യ​ൺ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച “ധ​ർ​മ്മ ഡ​യ​ലോ​ഗ്” എ​ന്ന പേ​രി​ലു​ള്ള പ​രി​പാ​ടി​യി​ൽ അ​റു​പ​തി​ല​ധി​കം യു​വ​തീ​യു​വാ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

ആ​ർ​ഷ​ഭാ​ര​ത ധ​ർ​മ്മ​സ​ങ്ക​ൽ​പ്പ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് യു​വാ​ക്ക​ൾ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യാ​ഖ്യാ​ന വ്യ​ക്ത​ത​യോ​ടെ​യും വേ​ദാ​ന്ത ദ​ർ​ശ​ന​ങ്ങ​ളു​ടെ സ്വാ​മി ചി​ദാ​ന​ന്ദ​പു​രി മ​റു​പ​ടി ന​ൽ​കി​യ​ത്. അ​മേ​രി​ക്ക​ൻ പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ൽ കാ​ര്യ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ത്ത​തും പ​ല​പ്പോ​ഴും വ്യാ​ഖ്യാ​ന വൈ​ക​ല്യ​ങ്ങ​ൾ മൂ​ലം സ​ങ്കീ​ർ​ണ​മാ​ക്ക​പ്പെ​ട്ട​തു​മാ​യ ധ​ർ​മ്മ​സ​ങ്ക​ൽ​പ്പ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ടി​സ്ഥാ​ന സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സം​വാ​ദം ആ​രം​ഭി​ച്ച​ത്.

പ്ര​പ​ഞ്ച​ത്തി​ലെ സ​ക​ല ച​രാ​ച​ര​ങ്ങ​ളെ​യും അ​വ​യു​ടെ സ്വാ​ഭാ​വി​ക ക്ര​മ​ത്തി​ൽ നി​ല​നി​ർ​ത്തു​ക​യും പ​ര​സ്പ​ര ആ​ശ്രി​ത​മാ​യ പ്ര​കൃ​തി​യു​ടെ താ​ള​ല​യം സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ധ​ർ​മ്മ​മെ​ന്നും, അ​ത് മ​ത​സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യ ഒ​രു സ​ർ​വ്വ​ലൗ​കി​ക ത​ത്വ​മാ​ണെ​ന്നും സ്വാ​മി വേ​ദാ​ന്ത ര​ഹ​സ്യ​ങ്ങ​ൾ ഉ​ദാ​ഹ​രി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

അ​തീ​വ ജി​ജ്ഞാ​സ​യോ​ടെ തു​ട​ർ​ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച യു​വാ​ക്ക​ൾ​ക്ക് ഭാ​ര​തീ​യ ധ​ർ​മ്മ​ദ​ർ​ശ​നം എ​ല്ലാ​റ്റി​നെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ൻ​ക്ലൂ​സീ​വ് ആ​യ ഒ​രു ജീ​വി​ത​വീ​ക്ഷ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ ദേ​ശ​ങ്ങ​ൾ​ക്കും വി​ശ്വാ​സ​ങ്ങ​ൾ​ക്കും ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ഈ ​ധ​ർ​മ്മ​സ​ങ്ക​ൽ​പ്പം കേ​വ​ലം വി​ശ്വ​സി​ക്കാ​നു​ള്ള​ത​ല്ലെ​ന്നും, വി​വേ​ച​ന​ബു​ദ്ധി​യോ​ടെ നി​രൂ​പ​ണം ചെ​യ്ത് സ്വ​യം ബോ​ധ്യ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ഭ​ഗ​വ​ദ് ഗീ​ത​യു​ടെ ഉ​പ​സം​ഹാ​ര അ​ധ്യാ​യം ഉ​ദ്ധ​രി​ച്ച് സ്വാ​മി വി​ശ​ദീ​ക​രി​ച്ചു.

മ​ത​വൈ​ര​ങ്ങ​ളും വി​ഭാ​ഗീ​യ പ്ര​വ​ണ​ത​ക​ളും ശ​ക്തി​പ്രാ​പി​ക്കു​ന്ന ഇ​ന്ന​ത്തെ ലോ​ക​ത്ത്, എ​ല്ലാ ചി​ന്താ​പ​ദ്ധ​തി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ശ്വ​സാ​ഹോ​ദ​ര്യ​ത്തി​ന്റെ സ​ന്ദേ​ശ​വാ​ഹ​ക​രാ​കാ​ൻ ധ​ർ​മ്മാ​നു​സ​ര​ണം യു​വ​ത​ല​മു​റ​യെ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​വാ​ക്ക​ൾ പ​ങ്കെ​ടു​ത്ത സ​ദ​സ്സി​ൽ ധ​ർ​മ്മ​വും ദ​ർ​ശ​ന​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ, “ഇ​ന്ത്യ” എ​ന്ന രാ​ഷ്ട്രീ​യ പ​രാ​മ​ർ​ശ​ത്തേ​ക്കാ​ൾ “ഭാ​ര​തീ​യം” എ​ന്ന സാം​സ്കാ​രി​ക വി​ശേ​ഷ​ണ​മാ​ണ് കൂ​ടു​ത​ൽ ഉ​ചി​ത​മെ​ന്ന് സ്വാ​മി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പു​തി​യ ചി​ന്ത​ക​ൾ സ​മ്മാ​നി​ച്ചു.

മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​യി​ൽ കെ.​എ​ച്ച്.​എ​ൻ.​എ മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ സു​രേ​ന്ദ്ര​ൻ നാ​യ​ർ, ജി.​കെ. പി​ള്ള, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ര​മ​ണി പി​ള്ള, ര​വീ​ന്ദ്ര​ൻ നാ​യ​ർ, അ​നി​ത മ​ധു എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. സൂ​ര്യ​ജി​ത് സു​ഭാ​ഷി​ത​ൻ പ്രാ​ർ​ഥനാ​ഗീ​തം ആ​ല​പി​ച്ചു.

ഹൂ​സ്റ്റ​ൺ ക​ലാ​ക്ഷേ​ത്ര അ​വ​ത​രി​പ്പി​ച്ച ആ​സ്വാ​ദ്യ​ക​ര​മാ​യ ചെ​ണ്ട​മേ​ള​ത്തെ തു​ട​ർ​ന്ന് ശ​ബ​രി സു​രേ​ന്ദ്ര​ൻ പൂ​ജ്യ സ്വാ​മി ചി​ദാ​ന​ന്ദ​പു​രി​യെ​യും മ​റ്റ് അ​തി​ഥി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്തു. യംഗ് ഹി​ന്ദു​സ് ഓ​ഫ് ഗ്രേ​റ്റ​ർ ഹ്യൂ​സ്റ്റ​ൺ പ്ര​സി​ഡ​ന്‍റ് ഹ​രി​പ്രി​യ സു​ന്ദ​റും സെ​ക്ര​ട്ട​റി മേ​ഘ്ന ക​റ​യും ചോ​ദ്യോ​ത്ത​ര​വേ​ള​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.​

കെഎ​ച്ച്എ​ൻഎ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ 2027 ജൂ​ലൈ​യി​ൽ ഫ്ലോ​റി​ഡ​യി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ ഹി​ന്ദു സം​ഗ​മ​ത്തി​ൽ കൂ​ടു​ത​ൽ യു​വ​ജ​ന പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ കു​ടും​ബ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡന്‍റ് സൂ​ര്യ​ജി​ത് ത​ന്റെ ഉ​പ​സം​ഹാ​ര പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

Latest News

Corehub Up